ബംഗളൂരു: കാവേരി എക്സ്പ്രസില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ പരിശോധന നടത്തി . ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ അന്വേഷിക്കാനാണ് മന്ത്രി എത്തിയത്. മൈസൂര്‍ മുതല്‍ ബംഗളൂരു വരെയാണ് ഗോയല്‍ യാത്ര ചെയ്തതത്.
യാത്രക്കാരോട് ട്രെയിനിലെ സൗകര്യങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയോടൊപ്പം മൈസൂര്‍ റെയില്‍വേ സ്റ്റേഷനും ഗോയല്‍ സന്ദര്‍ശിച്ചിരുന്നു.