തിരുവനന്തപുരം: ആക്കുളം പാലത്തില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുഗനാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. റോഡരികില്‍ ബൈക്ക് നിറുത്തിവച്ച ശേഷം മുരുഗന് കായലില്‍ ചാടുകയായിരുന്നു. ഇന്നലെ മുതല്‍ ബൈക്ക് റോഡരികില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
