അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നടത്തിവന്നിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ബസുടമകൾ തീരുമാനിച്ചത്. ബസുടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല.