കൊട്ടാരക്കര: സംസ്കൃതി ഫിലിംസൊസൈറ്റിയുടെ 3-ാമത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സബ് ജില്ലാ, ജില്ലാ സംസ്ഥാന തലങ്ങളില്‍ കലാ-കായിക മത്സരങ്ങളില്‍ എ ഗ്രേഡ് നേടിയ പ്രതിഭകളെ അനുമോദിക്കുന്നു. മാര്‍ച്ച് 18 ന് രാവിലെ 10 മണിക്ക് കൊല്ലം പബ്ലിക്ക് ലൈബ്രറി സരസ്വതി ഹാളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യും.
താല്പര്യമുള്ള പ്രതിഭകള്‍ പ്രഥമ അദ്ധ്യാപകന് സാക്ഷപ്പെടുത്തിയ രേഖകളുമായി ബന്ധപ്പെടുക. ഫെ ബ്രുവരി 28 ന് മുന്‍പ് അപേക്ഷകള്‍ നല്‍കേണ്ടതാണ്.
