ന്യൂയോർക്ക്: എൽമണ്ട് മീച്ചം അവന്യുവിലുള്ള ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ സിസിൽ മാത്യുവും, മലയാളം വർഷിപ്പ് സർവ്വീസ് ശുശ്രൂഷകനായി പാസ്റ്റർ എബി തോമസും ചുമതലയേറ്റു.
നാൽപ്പത്തിനാല് വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിൽ കടന്നുവരികയും ചർച്ച് ഓഫ് ഗോഡ് സഭ സ്ഥാപിക്കുകയും ചെയ്ത പാസ്റ്റർ പി. മത്തായിയുടെ കൊച്ചുമകനും എൽമണ്ട് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭയിൽ ദീർഘവർഷങ്ങൾ സീനിയർ ശുശ്രൂഷകനായി സ്തുത്യർഹമായ നിലയിൽ പ്രവർത്തിക്കുകയും ചെയ്ത പാസ്റ്റർ മോനി മാത്യൂവിൻ്റെ മകനുമാണ് പാസ്റ്റർ സിസിൽ മാത്യു.
ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരള സ്റ്റേറ്റിൻ്റെ ആരംഭകാല പ്രവർത്തകനും സഭയുടെ നേതൃത്വനിരയിൽ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ ടി.എം. വർഗീസിൻ്റെ കൊച്ചുമകനുമാണ് പാസ്റ്റർ എബി തോമസ്.