കാസര്‍കോട്: മദ്യശാലക്ക് തീപിടിച്ചു. രാവിലെ ഏഴരയോടെയാണു സംഭവം. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതാണു വിവരം. നാലുമുറികളിലുണ്ടായിരുന്ന താമസക്കാരെ പുറത്തിറക്കി.
ഹോട്ടല്‍ അടക്കമുള്ള ബാറിലാണു തീപടര്‍ന്നത്. മദ്യക്കുപ്പികള്‍ക്കും തീപിടിച്ചു നശിച്ചു. അഗ്നിശമനസേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടായതാണു തീപിടിത്തത്തിനു കാരണമെന്നാണ് വിലയിരുത്തൽ.