കൊട്ടാരക്കര: നഗരസഭയുടെ സ്ഥലത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന കൊട്ടാരക്കര ഫയർ സ്റ്റേഷൻ മൈലം, നെടുവത്തൂർ ഭാഗത്തേക്കു മാറ്റാൻ ശ്രമം. ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് അനുവദിക്കുന്ന അസിസ്റ്റൻ്റ് ഡിവിഷനൽ ഓഫിസും ഇതോടെ കൊട്ടാരക്കരയ്ക്കു നഷ്ടമാകും. പൊതുമാർക്കറ്റിനായി നഗരസഭ നിർമിച്ച കെട്ടിടങ്ങളിലാണ് പ്രവർത്തനം.
ആധുനിക സംവിധാനമുള്ള കെട്ടിടം അനിവാര്യമാണ്. നിർമാണത്തിന് അഞ്ചു കോടി രൂപ വരെ ലഭിക്കും. എന്നാൽ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ തുക ലഭിക്കില്ല. 40 സെൻ്റ് സ്ഥലം ഇവിടെയുണ്ട്. എന്നാൽ സ്ഥലം വിട്ടുനൽകാൻ നഗരസഭ തയാറല്ല.
സ്ഥലം വിട്ടുനൽകാൻ തയാറായി നെടുവത്തൂർ, മൈലം ഗ്രാമപഞ്ചായത്തുകൾ രംഗത്തുണ്ട്. ആനന്ദം ജംക്ഷനു സമീപത്തെ സർക്കാർ പുറമ്പോക്കിലോ മൈലത്തെ സർക്കാർ ഭൂമിയിലോ കെട്ടിടം പണിയാം. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നെടുവത്തൂർ, മൈലം പഞ്ചായത്തുകൾ.