മസ്കറ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൾഫ് രാജ്യങ്ങളിലെ സന്ദർശനം ഇന്ന് അവസാനിക്കും. മസ്കറ്റിലെ ഗ്രാൻ്റ് മോസ്കും ശിവക്ഷേത്രവും മോദി ഇന്ന് സന്ദർശിക്കും. പ്രതിരോധ മേഖലയിൽ ഒമാനുമായുള്ള സഹകരണം വർധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ധാരണയായി.
അഴിമതിയുടെ പേരിൽ തൻ്റെ സർക്കാരിനെ വിമർശിക്കാൻ ആർക്കുമാവില്ലെന്ന് നരേന്ദ്രമോദി കഴിഞ്ഞ ദിവസം മസ്കറ്റിൽ പറഞ്ഞു. ജനങ്ങൾക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനാണ് എൻ.ഡി.എ സർക്കാർ ശ്രമിക്കുന്നത്. പുതിയ ഇന്ത്യയിൽ അഴിമതിക്ക് സ്ഥാനമില്ലെന്നും മോദി കൂട്ടിച്ചേർത്തു.
ഗൾഫ് മേഖലയിൽ നാല് ദിവസങ്ങളിലായി നാല് രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്. ഇവിടങ്ങളിലെ ഇന്ത്യൻ കൂട്ടായ്മകളെയും അദ്ദേഹം അഭിസംബോധന ചെയ്തു.