തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ കര്‍ശന നിര്‍ദേശം. ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തെ ഓഫിസുകളില്‍ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. നേരത്തെ നാല് ദിവസം എങ്കിലും ഉണ്ടാകണം എന്നായിരുന്നു നിര്‍ദേശം.
തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്, ഇ. ചന്ദ്രശേഖരന് എന്നിവര്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കോറം തികയാതെ മന്ത്രിസഭ യോഗം ചേരാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ആണ് മുഖ്യമന്ത്രിയുടെ പുതി നിര്‍ദേശം. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തില്‍ 10 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കാനും തീരുമാനമായി.