ന്യൂഡല്‍ഹി: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യയും അമേരിക്കയും ആശങ്ക രേഖപ്പെടുത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തെ കുറിച്ച് ടെലിഫോണ്‍ സംഭാഷണം നടത്തി.
നിയമ സംവിധാനത്തെയും ജനാധിപത്യത്തെയും ബഹുമാനിക്കേണ്ടതിൻ്റെ പ്രധാന്യത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്ന വിഷയവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.
മാലിദ്വീപിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലെ പ്രസിഡന്റ് അബ്ദുല്ല യമീന് അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് ഇടവരുത്തിയത്. തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്ജിയെയും അറസ്റ്റ് ചെയ്ത പ്രസിഡന്റ് അബ്ദുല്ല യമീന്, പ്രതിപക്ഷ നേതാവും മുന്‍പ്രസിഡന്റുമായ അബ്ദുല്‍ ഗയൂമിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു