കൊല്ലം: ഗൗരി നേഘയുടെ മരണത്തെ തുടര്‍ന്ന് പുറത്താക്കിയ അധ്യാപികമാരെ തിരിച്ചെടുത്ത കൊല്ലം ട്രിനിറ്റി സ്കുള് നടപടിയില്‍ വിദ്യാഭ്യാസ വകുപ്പിന് അതൃപ്തി. കേസില്‍ പ്രതികളായ അധ്യാപികമാരെ പൂച്ചെണ്ട് നല്‍കിയും കേക്ക്മുറിച്ചുമാണ് സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. ഈ സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.വിഷയത്തില്‍ സ്കൂളിന് നോട്ടീസ് അയച്ചു.
അധ്യാപകരെ തിരിച്ചെടുത്ത സംഭവത്തിനെതിരെ ഗൗരി നേഘയുടെ അച്ഛന് പ്രതിഷേധിച്ചിരുന്നു. അധ്യാപികയുടെമാനസിക പീഡനത്തെ തുടര്‍ന്ന് ഗൗരി സ്കൂള്‍ കെട്ടിടത്തിൻ്റെ മൂന്നാം നിലയില്‍നിന്ന് ചാടിമരിച്ച കേസിലാണ് അധ്യാപികമാരായ സിന്ധു പോള്‍, ക്രസന്റ് നെവീസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നത്.