ദുബായ്: രണ്ടു പതിറ്റാണ്ടായി യുഎഇയിലെ മാധ്യമ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന വി എം സതീഷ് (54) അന്തരിച്ചു. ബുധനാഴ്ച്ച രാത്രി അജ്മാനിലെ ആശുപത്രിയിലായിരുന്നു മരണം.
കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവൻ്റെയും തങ്കമ്മയുടെയും മകനായ സതീഷ് ബോംബേ ഇന്ത്യന്‍ എക്സ്പ്രസിലൂടെയാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒമാന്‍ ഒബ്സര്‍വര്‍ പത്രത്തില്‍ നിന്നാണ് യുഎഇയില്‍ എത്തുന്നത്. എമിറേറ്റ്സ് ടുഡേ, സെവന് ഡേയ്സ് എമിറേറ്റ്സ്, ഖലീജ് ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
കഴിഞ്ഞ ദിവസം സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ സതീഷിന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ: മായ. മക്കള്‍: ശ്രുതി, അശോക് കുമാര്‍. ഇന്ന് വൈകീട്ട് മൂന്ന്മണിക്ക് സോനാപൂര്‍ എമ്ബാമിങ് സെന്ററില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.