തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1800ല്‍ അധികം സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങി കേരളാ സര്‍ക്കാര്‍. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അംഗീകാരമില്ലാത്ത സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നാണ് ചട്ടം. ഇത് മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്. അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തും. തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓരോ ദിവസവും 10,000 രൂപ വീതം പിഴയായി അടയ്ക്കേണ്ടിവരും.
അംഗീകാരമില്ലാത്ത സ്കൂളുകള്‍ പൂട്ടാന്‍ കഴിഞ്ഞ വര്‍ഷം എടുത്ത തീരുമാനം കര്‍ശനമായി നടപ്പാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. എന്നാല്‍ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സ്ക്കൂള് മാനേജ്മെന്റുകള്‍. ചില ഒറ്റപ്പെട്ട സ്കൂളുകള്‍ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സ്റ്റേ ഒഴിവാക്കി കേന്ദ്ര നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.