ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നോവോയില്‍ ഒരു സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ചതിനേത്തുടര്ന്ന് 46 പേര്‍ക്ക് എച്ച്ഐവി ബാധ. കഴിഞ്ഞ പത്തു മാസത്തിനിടെയാണ് യുപിയില്‍ അപകടകരമായ രീതിയില്‍ ഇത്രയേറേ പേര്‍ക്ക് രോഗം ബാധിച്ചത്. ഇതോടെ നടത്തിയ നിര്‍ണായക അന്വേഷണത്തിലാണ് വിവരം കണ്ടെത്തിയത്. ചികിത്സ നടത്തിയ വ്യാജ ഡോക്ടര്ക്കഒ വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
