തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൻ്റെ നോട്ടീസ് ചര്‍ച്ച ചെയ്യവേയാണ് സഭ പ്രക്ഷുബ്ദമാണ്. പ്രമേയം പിന്‍വലിക്കണമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ആവശ്യപ്പെട്ടു. ഇതിന് പ്രതിപക്ഷം വഴങ്ങിയില്ല.
സഭയിലെ രണ്ട് അംഗങ്ങളുടെ മക്കള്‍ക്കെതിരെയും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന് ശ്രീജിത് വിജന്, ഇ.പി ജയരാജന്റെ മകന് ജിത് രാജിനെതിരെയും സാമ്ബത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.