തൃശൂർ: ഇരിങ്ങാലക്കുട സുജിത് കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി മിഥുൻ (28) ആത്മഹത്യക്ക് ശ്രമിച്ചു. കൈയിലെ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സുജിത്തിനെ മിഥുൻ മർദ്ദിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. ശല്യം ചെയ്തത് ചോദിക്കാനെത്തിയ സുജിത്തിനെ മിഥുൻ ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.