തിരുവനന്തപുരം: കേരളത്തില്‍ വന്‍ ദുരന്തം സൃഷ്ടിച്ച ഓഖികാറ്റിലെ നാശനഷ്ടങ്ങളെ അനുസ്മരിച്ച് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പിണറായി സര്‍ക്കാരിൻ്റെ മൂന്നാമത്തെ ബജറ്റില്‍ ആദ്യം പ്രഖ്യാപിച്ചത് തീരദേശ സുരക്ഷയ്ക്കുള്ള പദ്ധതികള്‍. ദുരന്തമുഖങ്ങള്‍ തീരദേശങ്ങളില്‍ നാശം വിതയ്ക്കുന്നതിനുള്ള പ്രതിരോധം മുന്‍ നിര്‍ത്തി പരിപാലനത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജാണ് പ്രഖ്യാപിച്ചത്.
പ്രകൃതി ദുരന്തം മുന്‍കൂട്ടി കാണുന്നതിനും മുന്നറിയിപ്പ് നല്‍കുന്നതിനും സഹായകരമായ സംവിധാനങ്ങള്‍ പ്രഖ്യാപിച്ചു. തീരദേശ സ്കൂളുകളുടെ നവീകരണം സാറ്റലൈറ്റ് വിനിമയ സംവിധാനത്തിന് 100 കോടിയും വൈഫൈ സംവിധാനം വരുന്ന ഒരു പൊതുകേന്ദ്രവും പ്രഖ്യാപിച്ചു. തുറമുഖ വികസനത്തിന് പത്തുകോടിയും പ്രഖ്യാപിച്ചു.
ഓഖി ദുരന്തത്തില്‍ പുരുഷന്മാര് മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ പ്രകീര്‍ത്തിച്ചായിരുന്നു തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ സംസാരിച്ചത്. തീരദേശത്ത് നിന്നും അമ്പതു മീറ്റര്‍ മാറാന്‍ തയ്യാറുള്ള കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള പത്തുലക്ഷം നല്കുന്ന പദ്ധതിക്കുള്ള 150 കോടിയുടെ പദ്ധതിയും പരാമര്ശത്തിലുണ്ടായി. തീരദേശങ്ങളില്‍ മരങ്ങള്‍ വെച്ചു പിടുപ്പിക്കുന്നതാണ് പദ്ധതി.