കൊല്ലം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് മൂന്ന് നിറങ്ങൾ മാത്രമേ ഇനി ഉണ്ടാവുകയുള്ളു. സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനപ്രകാരം നിറം ഏകീകരിക്കാനുള്ള നടപടികൾ ഇന്നു മുതൽ .
സിറ്റി ബസുകൾക്കു പച്ചയും ഓർഡിനറി ബസുകൾക്കു നീലയും ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി ബസുകൾക്കു മെറൂൺ നിറവുമായിരിക്കും. എല്ലാ ബസുകൾക്കും അടിവശത്തു വെള്ളനിറത്തിൽ മൂന്നു വരകൾ ഉണ്ടാകും.
ഇന്നുമുതൽ റജിസ്റ്റർ ചെയ്യുന്ന ബസുകൾക്കും ഫിറ്റ്നസ് പരിശോധനയ്ക്കെത്തുന്ന ബസുകൾക്കും പുതിയ നിറം നിർബന്ധമാക്കിയിരിക്കുകയാണ്. ചട്ടപ്രകാരമുള്ള നിറങ്ങൾക്കു പുറമെ സ്റ്റിക്കറുകളോ മറ്റു ചിത്രങ്ങളോ അനുവദിക്കില്ല. അടുത്തവർഷം ഫെബ്രുവരി ഒന്നിനുള്ളിൽ നിറംമാറ്റം പൂർണമാക്കാനാണ് തീരുമാനം.