ടോക്കിയോ : വടക്കന്‍ ജപ്പാനിലെ വൃദ്ധ ഭവനത്തിലുണ്ടായ തീപിടുത്തത്തില്‍ 11 പേര് കൊല്ലപ്പെട്ടു. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഹോങ്കൈഡോ ദ്വീപിലെ സപോറോ നഗരത്തില്‍ ഇന്നലെ രാത്രിയിലാണ് തീപിടിത്തമുണ്ടായത്.
അപകടത്തില്‍പ്പെട്ടവരെ ഇനിയും തിരിച്ചറിയാന്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രായമായവര്‍ക്ക് തൊഴിലും ,ഭക്ഷണവും സഹായവും നല്കി അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.