ബെംഗളൂരു: തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ബെംഗളൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസക്കാരായ തലശ്ശേരി സ്വദേശികളായ വി രാമചന്ദ്രന്, ഭാര്യ ഡോ അംബുജം, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. കൃഷ്ണഗിരിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ലോറി അമിതവേഗത്തില്‍ വന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മൃതദേഹം ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിട്ടു കൊടുക്കും.