കൊച്ചി: ബഹുനില കെട്ടിടത്തിന് മുകളില്‍നിന്ന് വീണയാളെ രക്ഷപെടുത്താതെ ആള്‍ക്കൂട്ടം കാഴ്ചകാരായി. കഴിഞ്ഞ ദിവസം കൊച്ചി പത്മ ജംഗ്ഷനിലാണ് സംഭവം നടന്നത്. തൃശൂര്‍ സ്വദേശി സജിയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണത്. ഇയാള്‍ ഏറെനേരം റോഡില്‍ രക്തം വാര്‍ന്ന് കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.
അതുവഴിയെത്തിയ ഒരു സ്ത്രീയുടെ ഇടപെടലാണ് സജിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. സജിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.