ന്യൂഡല്‍ഹി: പാര്‍ലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. തുടര്‍ന്ന് രണ്ടുസഭകളിലും സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ്. സമ്മേളനത്തിൻ്റെ ആദ്യഘട്ടം ഒന്‍പതിന് സമാപിക്കും. രണ്ടാംഘട്ടം മാര്‍ച്ച് അഞ്ചിനുതുടങ്ങി ഏപ്രില്‍ ആറിന് അവസാനിക്കും.