മുംബൈ: പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. 17 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കോൽഹപുരിലെ പാഞ്ച്ഗംഗ നദിയിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 11.45 ഒാടെ ശിവാജി പാലത്തിലാണ് സംഭവം. ഗൺപതിപുലിൽ നിന്ന് പുനെയിലേക്ക് പോവുകയായിരുന്ന ബസ് പാലത്തിലെത്തിയപ്പോൾ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു.
പോലീസും അഗ്നിശമന സേനയും രംഗത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.