കോഴിക്കോട്: തലയില്‍ പോസ്റ്റ് വീണു വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് മാതറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുന്ന അഞ്ചാം ക്ലാസുകാരൻ ആതിഷാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. സ്കൂള്‍ ബസ് പിന്നിലോട്ടെടുത്തപ്പോള് പിന്നില്‍ നിന്ന പ്രവര്‍ത്തനരഹിതമായ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയും അപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ആതിഷിൻ്റെ തലയിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു. അപകടം നടന്നയുടനെതന്നെ ബോധരഹിതനായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.