ചെല്ലാനം : ഫാക്ടറികളില്‍ നിന്നു രാസമാലിന്യം കായലിലേക്കു ഒഴുകുന്നതിനാല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നുന്നതായി റിപ്പോര്‍ട്ട്. രാസമാലിന്യം കലര്‍ന്നതിനാലാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങാന്‍ കാരണമെന്നാണ് പ്രഥമിക നിഗമനം. തിങ്കളാഴ്ച്ച പുലര്‍ച്ചയോടെയാണു കുമ്പളങ്ങി കല്ലഞ്ചേരിക്കായലിലും,സമീപത്തെചെമ്മീന് കെട്ടുകളിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. കണ്ണമാലിയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ സംസ്ക്കരണശാലകളില്‍ നിന്നും സമീപപ്രദേശത്തെ മറ്റു ഫാക്ടറികളില്‍ നിന്നും രാസമാലിന്യം കലര്‍ന്ന വെള്ളം കായലിലേക്ക് പുറന്തള്ളുന്നതാണ് മത്സ്യങ്ങള്‍ ചാകാന്‍ കാരണം.
ചെല്ലാനം, കണ്ണമാലി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍ നിന്നും കായലിലേക്കു രാസമാലിന്യങ്ങള്‍ പുറന്തള്ളുന്നതു തടയണമെന്നാവശ്യപ്പെട്ടു മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഫിഷറീഷ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല. മീന്‍ ചത്തുപൊങ്ങുന്നത് മൂലം ദുര്‍ഗന്ധം വ്യാപിച്ച പ്രദേശം ആരോഗ്യഭീഷണി നേരിടുന്നുണ്ട്.