തിരുവനന്തപുരം: കേരളത്തിനെതിരെ ദേശീയതലത്തിൽ കുപ്രചാരണം നടക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പി. സദാശിവം. അന്യസംസ്ഥാന തൊഴിലാളികൾക്ക് സംസ്ഥാനത്ത് ഭീഷണിയില്ല. ക്രമസമാധാന പാലനത്തിൽ കേരളം മുൻപിലാണ്. ഒാഖി ദുരന്തത്തിൽ സർക്കാർ പ്രവർത്തനം പ്രശംസനീയമാണ്. ദുരന്ത നിവാരണം കൂടുതൽ കാര്യക്ഷമമാക്കണം. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും മറികടക്കാൻ സാധിക്കണമെന്നും ഗവർണർ പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ ബജറ്റ് സമ്മേളനം തുടങ്ങി. സ്പീക്കറെയും നിയമസഭാ സാമാജികരെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.