ന്യൂഡൽഹി: അടുത്ത കേന്ദ്ര ബജറ്റ് ജനകീയമാകില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ചാനൽ അഭിമുഖത്തില്‍ വ്യക്തമാക്കി. സാധാരണക്കാർ സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കുന്നത് ഒരു ഐതീഹ്യമായി മാറുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയെ ദുർബലമായ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മോചിപ്പിക്കുമെന്നും, സർക്കാർ വികസന അജണ്ടയുമായി മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നോട്ടു നിരോധനം വിജയമാണെന്ന് മോദി അറിയിച്ചു. സർക്കാർ നടപ്പാക്കിയ സാമ്പത്തിക നവീകരണ പ്രക്രിയകളെ പ്രധാനമന്ത്രി പ്രതിരോധിച്ചു. ബജറ്റ് സംബന്ധിച്ച തീരുമാനങ്ങളിൽ താൻ ഇടപെടില്ലെന്നും അത് ധനമന്ത്രിയുടെ സ്വാതന്ത്ര്യം മാത്രമാണെന്നും മോദി വ്യക്തമാക്കി.