തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിൻ്റെ മരണം സിബിഐ അന്വേഷിക്കും. ശ്രീജിവിൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് നടത്തുന്ന സമരം 771 ദിവസം പിന്നിട്ട് നേരത്താണ് തീരുമാനമെത്തിയത്.
ഇതുസംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രീജിത്തിന് കൈമാറും. അതേസമയം സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. വിജ്ഞാപനം ഇറക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും അന്വേഷണം തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും ശ്രീജിത്ത് പറഞ്ഞു.