തിരുവനന്തപുരം : യാത്രക്കാരിയായ പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ തങ്ങളെ കുറ്റക്കാരാക്കിയെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആര്.ടി.സി മിന്നല്‍ ബസ് സര്‍വീസിലെ ജീവനക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കോര്പറേഷന് എംഡി പുറപ്പെടുവിച്ച ഉത്തരവ് അതേപടി നടപ്പിലാക്കി തങ്ങളെ കുറ്റക്കാരാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സംഭവത്തില്‍ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ മിന്നല്‍ സര്‍വ്വീസ് ബഹിഷ്കരിക്കുമെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍ കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവര്‍ നൗഷാദിനും കണ്ടക്ടര്‍ അജീഷിനുമെതിരെയാണ് കോഴിക്കോട് ചോമ്പാല പോലീസ് കേസെടുത്തത്. യാത്രക്കാരിയായ പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. എന്നാല്‍ തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.