ശാസ്താംകോട്ട: ഇന്ന് ശൂരനാട് രക്തസാക്ഷിദിനം. മധ്യ തിരുവിതാംകൂറിലെ ജന്മിത്വതിനെതിരായ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ് ശൂരനാട് സമരം. സമരത്തിലെ ആദ്യ രക്തസാക്ഷി തണ്ടാശ്ശേരി രാഘവന് രക്തസാക്ഷിത്വം വരിച്ച ദിനമാണ് ജനുവരി 18.
ശൂരനാട് രക്തസാക്ഷിദിനത്തിൻ്റെ 69-ാം വാര്‍ഷികദിനം കൂടിയാണ് ഇന്ന്. സിപിഎമ്മും സിപിഐയും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്.
ശൂരനാട്ട് നടന്ന ക്രൂരമായ പോലിസ് നരനായാട്ടില്‍ അഞ്ചുസഖാക്കളാണ് രക്തസാക്ഷികളായത്. തണ്ടാശ്ശേരി രാഘവനെ കൂടാതെ കളയ്ക്കാട്ടുതറ പരമേശ്വരന് നായര്‍, പായിക്കലില്‍ ഗോപാലപിള്ള, കാഞ്ഞിരപ്പിള്ളി വടക്ക് പുരുഷോത്തമ കുറുപ്പ്, മഠത്തില്‍ ഭാസ്കരന് നായര്‍ എന്നിവരും രക്തസാക്ഷിത്വം വരിച്ചു.
26 പേര് കേസില്‍ പ്രതി ചെര്ക്കപെട്ടു ക്രൂരമായ പൊലിസ് മര്‍ദ്ധനത്തിനിരയായി. ആദ്യ രക്തസാക്ഷിയായ തണ്ടാശ്ശേരി രാഘവൻ്റെ ഓര്‍മ്മ ദിനമായ ജനുവരി 18 ആണ് രക്തസാക്ഷി ദിനമായി ആചരിക്കുന്നത്.