ന്യൂഡല്‍ഹി: കരസേനയുടെ മുഖച്ഛായ മാറ്റാന്‍ സേനയും പ്രതിരോധമന്ത്രാലയവും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി 3,547 കോടി രൂപയുടെ അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനുള്ള പദ്ധതിയ്ക്ക് പ്രതിരോധമന്ത്രാലയം അനുമതി നല്കി. ഇതിലൂടെ കാലപ്പഴക്കം ചെന്ന ആയുധങ്ങള്‍ അടിമുടി മാറ്റാനുള്ള വന്‍പദ്ധതിക്കാണ് തയാറെടുക്കുന്നത്. അതിര്‍ത്തികളില്‍ നിയോഗിച്ചിരിക്കുന്ന സൈന്യത്തിന്റെ അടിയന്തര ആവശ്യത്തെ പരിഗണിച്ചാണ് പുതിയ യുദ്ധോപകരണങ്ങള്‍ വാങ്ങാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. 72400 അസോള്‍ട്ട് റൈഫിളുകളും 93895 കാര്‍ബൈന്‍ തോക്കുകളുമാണ് വാങ്ങുക. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് അധ്യക്ഷയായ…
