തൃപ്പൂണിത്തുറ: മഹാകവി വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചേര്‍ത്തല പുത്തന്‍കോവിലകത്ത് എസ്.ചന്ദ്രമതി തമ്പുരാട്ടി (86) അന്തരിച്ചു.
തിങ്കളാഴ്ച രാത്രി ഏഴേകാലിനായിരുന്നു അന്ത്യം. സഹോദരന് ബാലരാമവര്‍മയുടെ, തൃപ്പൂണിത്തുറ ക്രിക്കറ്റ് മൈതാനിക്ക് സമീപമുള്ള ഉപാസന വീട്ടിലായിരുന്നു കാല്‍നൂറ്റാണ്ടായി താമസം. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വയലാറിന്റെ ഓര്‍മകളുറങ്ങുന്ന രാഘവപ്പറമ്പില്‍ സംസ്കാരം നടക്കും.