കൊച്ചി: സോളാർ കമിഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യൽ കമ്മീഷൻ്റെ പരിഗണനാവിഷയങ്ങളിൽ ഇടത് സർക്കാർ മാറ്റം വരുത്തിയെന്നാണ് ഹർജിയിലെ ആരോപണം.
സരിതയുടെ കത്ത് ചർച്ച ചെയ്യുന്നത് വിലക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അതേസമയം, സരിതയുടെ കത്ത് കമ്മിഷൻ്റെ പരിഗണനാ വിഷയങ്ങളിൽ ഒന്നുമാത്രമാണെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ഉമ്മൻ ചാണ്ടിക്കെതിരെ സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിക്കും.