ശാസ്താംകോട്ട: പോരുവഴി ശാസ്താംനട ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ അന്നദാനത്തിനിടെ മാരകായുധങ്ങളുമായി കാറിലെത്തിയ മൂന്നംഗ സംഘം യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സംഭവം.അമ്പലത്തുംഭാഗം സ്വദേശി അനന്ദു ഭവനില്‍ അനില്‍കുമാര്‍ (40),മഞ്ജുഭവനില്‍ മനു(35),ചിറയുടെ വടക്കതില്‍ ജയപ്രകാശ് (40)എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികളായ പോരുവഴി അമ്പലത്തുംഭാഗം കൈപ്പുഴ കുറ്റിവീട്ടില്‍ അന്‍സില്‍, ഹസീനാ മന്‍സിലില്‍ ഹാഷിം, അഞ്ചാലുംമൂട് അഷ്ടമുടി സ്വദേശിയായ യുവാവ് എന്നിവര്‍ ഒളിവിലാണ്. ശൂരനാട് പോലീസ് കേസ്സെടുത്തു. സംഭവത്തെ തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.