സെക്രട്ടറിയേറ്റിനു മുന്നില്‍ അനുജൻ്റെ കൊലയാളികള്‍ക്ക് ശിക്ഷ ലഭിക്കണമെന്ന ആവശ്യവുമായി രണ്ട് വര്‍ഷത്തിലധികമായി ശ്രീജേഷ് സമരത്തിലാണ്. ഒരു പൊലീസ് സബ് ഇന്‍സ്പെക്ടറുടെ ബന്ധുവിൻ്റെ മകളുമായി പ്രണയത്തിലായ ശ്രീജീവിനെ കള്ളക്കേസില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലിരിക്കെ ശ്രീജീവ് മരിച്ചു. അടിവസ്ത്രത്തിനുള്ളില്‍ വിഷം ഒളിപ്പിച്ച് വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പൊലീസ് പറഞ്ഞത്.
എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്രീജീവിൻ്റെ ദേഹമാസകലം മര്‍ദ്ദനം ഏറ്റ പാടും വീര്‍ത്തു വിങ്ങിയ വൃഷണങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. തൻ്റെ അനുജനെ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞ ശ്രീജേഷ് അവന് നീതി കിട്ടാന്‍ സമരം തുടങ്ങി. കേസ് സിബിഐ അന്വേഷിക്കണമെന്ന് പൊലീസ് അതോറിറ്റി ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.
ശ്രീജേഷിൻ്റെ ഇപ്പോഴത്തെ സാഹചര്യം വളരെ ദുസ്സഹമാണ്.