കൊട്ടാരക്കര: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിച്ചിരുന്ന വാഹനത്തെ മറികടക്കാന്‍ മദ്യപിച്ച് അമിത വേഗതയില്‍ എത്തിയ മൂന്ന് യുവാക്കളെ കൊട്ടാരക്കര പോലീസ് പിടികൂടി.
വാളകം വിളയില്‍ പു ത്തന്‍ വീട്ടില്‍ സജി ജോണ്‍ , വാളകം വടകോട് അഭിലാഷ്, വാളകം കോട്ടേ ഴ്സ് കുന്നില്‍ ജിബിന്‍ എന്നിവരെയാണ് പോലീസ് പിടികൂ ടിയത്.
കഴിഞ്ഞദിവസം രാത്രി 10.30 ഓടെയാണ് സംഭവം. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന രണ്ട് എക്സ്ക്വോര്ട്ട് വാഹനങ്ങളെ മറികടന്ന് മുന്നോട്ട് പായുന്നതിനിടെ വാഹന ത്തെ ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമിച്ചു. കൊട്ടാരക്കര പോ ലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാളകം മരങ്ങാട്ട് ഭാഗത്ത് വെച്ച് വാഹനത്തെ പിടികൂടുകയായിരുന്നു. വാ ഹനം കസ്റ്റടിയില്‍ എടുത്തു.