ചെന്നൈ: തമിഴ്നാട്ടിലെ ബസ് ജീവനക്കാരുടെ പണിമുടക്ക് എട്ടാം ദിവസത്തിലേക്ക്. സർക്കാരിനു കീഴിലുള്ള ട്രാൻസ്പോർട്ട് കോർപറേഷനിലെ ജീവനക്കാർ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്.
വിവിധ തൊഴിലാളി യൂണിയനുകൾ സംയുക്തമായി ആണ് പണി മുടക്കുന്നത്. പൊങ്കൽ സമയം ആയതിനാൽ സമരം താൽക്കാലികമായെങ്കിലും നിർത്തണമെന്ന് കഴിഞ്ഞദിവസം കോടതി യൂണിയനുകളോട് ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ പൊതുജനത്തിൻ്റെ കാര്യത്തിൽ ഒട്ടും ജാഗ്രതയുള്ളവർ അല്ലെന്നും, തങ്ങൾക്കും പൊതുജനത്തിൻ്റെ കാര്യത്തിൽ അത്ര ജാഗ്രതയില്ലെന്നും വ്യക്തമാക്കി.