ബെംഗളൂരു: 31 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്.ഒ. ജനവരി 12-ന് ഒറ്റദൗത്യത്തില്‍ വിക്ഷേപിക്കും.
ഐ.എസ്.ആര്.ഒ.-യുടെ നൂറാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്- രണ്ട്. ശ്രീഹരിക്കോട്ടയില്‍ നിന്ന് പി. എസ്.എല്‍.വി.സി.- 40 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ഓഗസ്റ്റ് 31-ന് ഐ.ആര്.എന്‍. എസ്.എസ്-1 എച്ച് വിക്ഷേപണം പരാജയപ്പെട്ടതിനുശേഷമുള്ള ദൗത്യത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
കാര്‍ട്ടോസാറ്റ്-രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഈ ശ്രേണിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന് എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തയോടെ പകര്‍ത്താനും കൃത്യമായ വിവരങ്ങളും നല്കാന് കഴിയുന്ന മള്‍ട്ടി-സ്പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത.