ചെന്നൈ: നികുതി വെട്ടിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ജോയ് ആലുക്കാസിന്റെ ചെന്നൈയിലെ ഷോറൂമുകളില്‍ ഇന്ന് രാവിലെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ് എന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഖത്തര്‍, ഒമാന്‍, ബഹറിന്‍, ഇന്ത്യ, യുകെ എന്നിങ്ങനെ 11 രാജ്യങ്ങളിലായി 130 ഷോറൂമുകളാണ് ജോയ് ആലുക്കാസിനുള്ളത്.
