കെജെ യേശുദാസിന് ഇന്ന് 78-ാം പിറന്നാള്‍. മലയാള സംഗീത ലോകത്തെ പകരം വെയ്ക്കാനില്ലാത്ത അതുല്ല്യ പ്രതിഭയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് ആരാധകർ.
1949 ല്‍ ഒമ്പതാം വയസ്സില്‍ ആദ്യമായി കച്ചേരി അവതരിപ്പിച്ച അദ്ദേഹം, 1961 ല്‍ കെഎസ് ആൻ്റിണിയുടെ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം..!’ എന്നുതുടങ്ങുന്ന ഗുരുദേവ കീര്‍ത്തനം പാടിയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.