വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 13 പേര് മരിച്ചു. 163 പേർക്ക് പരുക്ക് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്തേക്കുള്ള പ്രധാനറോഡുകളുടെ ചിലഭാഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതുമൂലം ദുരന്തബാധിതരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു.