തൃശൂര്‍ : തൃശൂരില്‍ നടക്കുന്ന 58 – മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പെന്തക്കോസ്തു പാസ്റ്ററിൻ്റെ മകള്‍ A ഗ്രേഡോട് കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് മാനേജിങ് കൗണ്‍സില്‍ സെക്രട്ടറി, പാ. എബ്രഹാം ജോസഫിൻ്റെ കൊച്ചുമകളും, സി. ഇ. എം. മുന്‍ സംസ്ഥാന അദ്ധ്യക്ഷനും, തൃശൂര്‍ ടൗണ്‍ ശാരോന്‍ സഭയുടെ ശുശ്രുഷകന്‍ പാ. ബിജു ജോസെഫിൻ്റെ മകളുമായ അനുഗ്രഹ ബി. ജോസഫാണ് ആംഗലേയ പദ്യം ചൊല്ലലില്‍ വിജയിച്ചത്. ബ്ലെസ്സി ബിജുവാണ് മാതാവ്. ഏക സഹോദരന് മാത്യു ബി. ജോസഫ്.