ന്യൂഡല്‍ഹി: മദ്യപാനികള്‍ക്കിടയിലെ ജനപ്രിയ ബ്രാന്‍ഡായ ‘ഓള്‍ഡ് മങ്കി’ന്റെ സ്രഷ്ടാവ് കപില്‍ മോഹന്‍ (88) അന്തരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. കരസേനയില്‍ ബ്രിഗേഡിയറായിരുന്നു. 1954 ഡിസംബര്‍ 19-നാണ് കപില്‍ മോഹന്‍ ഓള്‍ഡ് മങ്ക് റം പുറത്തിറക്കുന്നത്.