തിരുവനന്തപുരം: ബോണക്കാട് തീര്‍ഥാടന അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലത്തീന്‍ രൂപത പ്രഖ്യാപിച്ചിരുന്ന പ്രത്യക്ഷസമരം പിന്‍വലിച്ചു. വനംമന്ത്രി കെ രാജുവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം, നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സൻ്റ് സാമുവല്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. നാളെ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്താനിരുന്ന ഉപവാസവും മാറ്റിവെച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത് വരെ സമരത്തില്‍ അയവ് വരുത്തുമെന്ന് സഭാനേതൃത്വം അറിയിച്ചിട്ടുണ്ട്. ഒരു വിഭാഗത്തിൻ്റെയും ആരാധാന സ്വാതന്ത്രം തടയാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം വനം മന്ത്രി കെ രാജു പ്രതികരിച്ചു.