ശബരിമല: ഇനി മുതല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന കുട്ടികളും അമ്മമാരും നിര്‍ബന്ധമായി വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
പത്ത് വയസു മുതല്‍ 50 വയസു വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയിള്‍ പ്രവേശിക്കുന്നതിന് അനുവാദമില്ല. എന്നിട്ടും നിരവധി സ്ത്രീകള്‍ ശബരിമലയില്‍ കയറുകയും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് വയസ് തെളിയിക്കുന്ന രേഖ നിര്‍ബന്ധമാക്കുന്നത്.