ലിമ: പെറുവില്‍ പാറിയിടുക്കിലേക്ക് ബസ് മറിഞ്ഞ് 48 പേര് മരിച്ചു. ഹൗക്കോയില്‍ നിന്ന് പെറു തലസ്ഥാനമായ ലിമയിലേക്ക് 57 പേരുമായി വരികയായിരുന്ന ബസാണ് മറിഞ്ഞത്. രണ്ട് ജീവനക്കാരും 55 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്.
കടലിനോട് ചേര്‍ന്ന് കിടക്കുന്ന പാറയിടുക്കിന് 100 മീറ്റര്‍ താഴ്ചയുണ്ട്. അപകടം രാത്രി നടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ലിമയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ദുരന്തം നടന്ന സ്ഥലം.
അപകടം മുന്നില്‍കണ്ട് ഇതുവഴി ബസുകള്‍ക്കും ട്രക്കുകള്‍ക്കും മാത്രമാണ് യാത്രാനുമതിയുള്ളത്. കാറുകള്‍ മറ്റു റൂട്ടിലൂടെയാണ് സഞ്ചരിക്കാറുള്ളത്.