പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവി ആയിരിക്കേ ക്വാറി ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ രാഹുല്‍ ആര്. നായര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വിജിലന്‍സിന്റെ ക്ളീന്‍ ചിറ്റ് നല്‍കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. നിലവില്‍ തൃശ്ശൂര്‍ കമ്മീഷണറാണ് രാഹുല്‍ ആര് നായര്‍.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്വാറി നടത്തുന്നു എന്ന പരാതിയില്‍ പരിശോധന നടത്തിയ രാഹുല്‍ നായര്‍ ക്വാറി പൂട്ടിച്ചു. ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഇരുപത് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നും കേസിലെ രണ്ടാം പ്രതിയായ അജിത്ത് മുഖേന രാഹുലിന് പതിനേഴ് ലക്ഷം കൈമാറി എന്നുമായിരുന്നു ജയേഷിൻ്റെ ആരോപണം.കണ്ണന്താനം റോക്ക്സ് ആന്‍ഡ് സാന്‍ഡ്സ് എന്ന സ്ഥാപനത്തില്‍ നിന്ന് സംഭവം കഴിഞ്ഞ അടുത്ത ദിവസം പതിനഞ്ചരലക്ഷം രൂപ ജയേഷിൻ്റെ പേരില്‍ നല്‍കിയതായി രേഖകള്‍ ഉണ്ട്.ഷാനിയോ മെറ്റല്‍ ക്രഷര്‍ ആന്‍ഡ് സതേണ്‍ ഗ്രാനൈറ്റ് എന്ന ക്വാറി നടത്തിപ്പുകാരനായ ജയേഷ് തോമസില്‍ നിന്ന് 17 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. രാഹുല്‍ ആര്.നായര്‍ എസ്.പി ആയതിനുശേഷം പത്തനംതിട്ടയിലെ പാറമടകളും ക്വാറികളും വ്യാപകമായി പരിശോധിക്കുകയും നടപടിയെടുക്കുയും ചെയ്തിരുന്നു. ഇത്തരത്തിലുണ്ടാകുന്ന നടപടികള്‍ എസ്.പി പണത്തിനുവേണ്ടി നടത്തിയതാണെന്ന് പരാതിയാണുണ്ടായത്.