വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, 2017 അവസാനിക്കുന്നതോടെ നിങ്ങളുടെ ഫോണിൽ നിന്നും ചിലപ്പോൾ വാട്സാപ്പ് കാണാതായേക്കാം. തിരഞ്ഞെടുത്ത ചില സ്മാർട്ട് ഫോണിൽ നിന്നും വാട്സാപ്പിന്റെ സേവനം ഡിസംബർ 31ന് ശേഷം നിർത്തലാക്കാൻ ഉടമസ്ഥരായ ഫേസ്ബുക്ക് തീരുമാനിച്ചു.
ബ്ലാക്ബെറി ഒ.എസ്, ബ്ലാക്ബെറി 10, വിൻഡോസ് ഫോൺ 8.0 അതിനുമുമ്പേയുള്ള ഒ.എസുകൾ ഉപയോഗിക്കുന്ന ഫോണുകളിലാണ് കമ്പനി സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ഭാവിയിൽ വാട്സാപ്പ് വികസിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഈ ഫോണുകളിൽ ഇല്ലാത്തതാണ് ഇവയിലെ സേവനം അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. ഈ ഫോണുകളിൽ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ചില ഫീച്ചറുകൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.