കോട്ടയം: ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകനും പരിഷ്കര്‍ത്താവുമായ ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. കോട്ടയം ഭരണങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഭരണങ്ങാനത്തുള്ള സ്വന്തം സ്ഥാപനമായ ഓശാനമൗണ്ടില്‍ നടക്കും.
1932 ഏപ്രില്‍ 14ന് ജനിച്ച അദ്ദേഹം സഭയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നു തന്നെ സഭയെ വിമര്‍ശിക്കാന്‍ മുന്നോട്ടുവന്നു. മദ്രാസ് പ്രസിഡന്‍സി കോളജില്‍നിന്നു സാമ്പത്തിക ഓണേഴ്സ് ബിരുദമെടുത്ത ജോസഫ് പുലിക്കുന്നേല്‍ 1958 മുതല്‍ 1967 വരെ കോഴിക്കോട് ദേവഗിരി കോളജില്‍ അധ്യാപകനായിരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1975ല്‍ ആരംഭിച്ച ‘ഓശാന’ മാസിക സഭാവിമര്‍ശനത്തിലൂന്നി പ്രവര്‍ത്തിച്ചു.