മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിൻ്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് ആയ സോഫിയ ഇന്ത്യയിലേക്ക് എത്തുന്നു. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂ ട്ട് ഓഫ് ടെക്ക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 30 ന് സോഫിയ ഇന്ത്യയിൽ എത്തുന്നു. ഡിസംബര്‍ 29 മുതല്‍ 31 വരെയാണ് ടെക്ക് ഫെസ്റ്റ് നടക്കുന്നത്.
ഒരു മണിക്കൂര്‍ നേരം സദസ്സുമായി ആശയവിനിമയം നടത്തുന്ന സോഫിയ ആ ദിവസം മുഴുവന്‍ ഐഐടി ക്യാമ്പസിലുണ്ടാകും